കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടിൽ കെ.ഭവാനി(75)യുടെ മൃതദേഹഭാഗമാണ് കണ്ടെത്തിയത്. മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് കരുതുന്നത്.

മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതൽ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. ബന്ധുവീടുകളിലും ഇല്ലെന്നറിഞ്ഞതോടെ സന്ധ്യയോടെ പള്ളിക്കൽ പോലീസിൽ വിവരമറിയിച്ചു. ഇതിനിടെയാണ് സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായുള്ള വിവരം പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...