മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല ; ഹോസ്റ്റൽ വിട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വകാര്യ സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെ രാവിലെ 6 മണിയോടെയാണ് മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. ഉച്ചയോടെ മൂന്ന് പേരെയും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റല്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ വീട്ടിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. ബസില്‍ വീടുകളിലേക്ക് പോകുന്ന വഴിയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഇതില്‍ ഒരു കുട്ടി നേരത്തെ പോക്സോ കേസില്‍ ഇരയായിരുന്നു.

തൈക്കാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യപരിശോധന നടത്താനും വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയാകാനും വൈകിയതിനാല്‍ കുട്ടികളെ വിട്ടയക്കുമ്പോഴേക്കും രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. ഉച്ചയോടെ പോലീസ് സ്റ്റേഷനിലെത്തിച്ച മൂന്ന് കുട്ടികളുടെയും നടപടികള്‍ പൂര്‍ത്തിയാകാനുള്ള താമസം കൊണ്ടാണ് കുട്ടികളെ വിട്ടയക്കാന്‍ വൈകിയതെന്നാണ് പോലീസ് വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം മന്ദഗതിയില്‍ : മാലിന്യങ്ങള്‍ കുന്നുകൂടുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്തോടെ...

പീഡനത്തിനിരയായ കുഞ്ഞിന് ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി: പണമില്ലാത്തതിന്റെ പേരിൽ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചു മരണത്തിലേക്ക് തള്ളിവിട്ട...

സാമൂഹിക പുരോഗതിക്ക് വായന അത്യന്താപേക്ഷിതം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി

0
പത്തനംതിട്ട : വ്യക്തിത്വ വികാസത്തിനും സാമൂഹിക പുരോഗതിക്കും വായന ഒഴിച്ചുകൂടാനാകാത്തതാണെന്ന് ജില്ലാ...

കെ.പി.സി.സി വിചാർ വിഭാഗ് നെഹ്‌റു പഠന ശാലകൾ ആരംഭിക്കും

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നെഹ്‌റു...