ആശങ്കയുടെ ചുഴിക്കയത്തില്‍ മൂന്നാമത്തെ പെണ്‍കുട്ടിയുടെയും ചേതനയറ്റ ശരീരം പൊന്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആശങ്കയുടെ ചുഴിക്കയത്തില്‍ മൂന്നാമത്തെ പെണ്‍കുട്ടിയുടെയും ചേതനയറ്റ ശരീരം പൊന്തി. അടിമലത്തുറയില്‍ കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയുടെ മൃതദ്ദേഹമാണ് കണ്ടെത്തിയത്‌. സൗത്ത് തുമ്പ  ഭാഗത്തെ കടലില്‍ ഉച്ചകഴിഞ്ഞ് കണ്ടെത്തിയ മൃതദേഹം കോട്ടുകാല്‍ പുന്നവിള എസ്‌എം ഹൗസില്‍ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ഷമ്മി-മായ ദമ്പതിമാരുടെ മകള്‍ ഷാരു(17) വിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.

കോട്ടുകാല്‍ പുന്നവിള വീട്ടില്‍ വിജയന്‍-ശശികല ദമ്പതിമാരുടെ മകള്‍ ശരണ്യ(20), കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടില്‍ പരേതനായ സുരേന്ദ്രന്‍-ഇന്ദു ദമ്പതിമാരുടെ മകള്‍ നിഷ(20) എന്നിവരാണ് ഷാരുവിനൊപ്പം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടിമലത്തുറ കടല്‍ക്കര പോയി കാണാതായത്. ഇവരില്‍ നിഷയുടെ മൃതദേഹം സംഭവ ദിവസം രാത്രി ഈ ഭാഗത്തെ കടലില്‍ നിന്നു കണ്ടെടുത്തിരുന്നു. ശരണ്യയുടെ മൃതദേഹം അടുത്ത ദിവസവും കണ്ടെത്തി. ഷാരുവിനായി തിരച്ചില്‍ തുടരവെയാണ് തുമ്പ  ഭാഗത്തെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. അവര്‍ തന്നെ കരക്കെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തുമ്പയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഏതാണ്ട് അതേ സമയം പൂവാര്‍ ഭാഗത്തെ കടലില്‍ വനിതയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളിലും പോലീസിലുമുള്‍പ്പെടെ ആശയക്കുഴപ്പം സൃഷ്ടിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ അടയാളങ്ങള്‍ വച്ച്‌ ഷാരുവിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തമിഴ്‌നാട് കുളച്ചല്‍ ഭാഗത്തു നിന്നു 11ന് 60 കാരിയെ കാണാനില്ലെന്ന പരാതിയുള്ളതായി അന്വേഷണത്തിലറിഞ്ഞെന്നു വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...