ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ചക്ര സ്തംഭന സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ധനവില വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ് ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലുമാണ് സമരം സംഘടിപ്പിച്ചത്.

പത്തനംതിട്ട അടൂർ കോന്നി റാന്നി തിരുവല്ല എന്നീ സ്ഥലങ്ങളിൽ അഞ്ചു മിനിറ്റ് സമയം ഗതാഗതം സ്തംഭിപ്പിച്ച് സമരം നടത്തി. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതീകാത്മക സമരമാണ് ജില്ലയിൽ സംഘടിപ്പിച്ചതെന്ന് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ അറിയിച്ചു. പത്തനംതിട്ട നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനങ്ങളുമായി അഞ്ചു മിനിറ്റ് നേരം റോഡ് ഉപരോധിച്ചു. ഭരണകൂടം ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പെട്രോൾ ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരണമെന്നും സമരത്തെ അഭിസംബോധന ചെയ്ത് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു.

എംജി കണ്ണൻ, അഫ്സൽ വി ഷെയ്ഖ്, അഡ്വ. എ സുരേഷ് കുമാർ ,,അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ്, ആൻസർ മുഹമ്മദ് , അഖിൽ അഴൂർ , എം എസ് ഷിജു, ആരിഫ് ഖാൻ, ഷിനി മെഴുവേലി തുടങ്ങിയവര്‍  സമരത്തിന് നേതൃത്വം നൽകി. ചക്ര സ്തംഭന സമരം ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ സൗജന്യമായി മാസ്‌ക്കുകൾ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...