യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സാകേത് ശ്രീനിവാസയ്യനെ (22) മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായി ആറ് ദിവസത്തിന് ശേഷമാണ് സാകേതിനെ കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു. സാകേതിനെ കാണാനില്ലെന്ന വിവരം മറ്റ് വിദ്യാർത്ഥികളാണ് അറിയിച്ചത്. സുഹൃത്തിനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്ത് വരുന്നത്. ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്.

അന്‍സ തടാകത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഇവിടെ ലാപ് ടോപ്പ് അടക്കം ബാഗും കണ്ടെത്തിയിരുന്നു. കര്‍ണാകട സ്വദേശിയാണ് സാകേത് ശ്രീനിവാസയ്യ. 2025 ല്‍ ഐഐടി മദ്രാസില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടി. നിലവില്‍ യുസി ബെര്‍ക്ക്‌ലിയില്‍ നിന്ന് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...