പാലക്കാട് : ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കറുകപുത്തൂരിലായിരുന്നു താമസം. മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി.
ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഈറോഡില്‍ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ബിഹാറിലെത്തി, പതിനാറ് ദിവസത്തോളം തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്പാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കി.