സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ പോക്‌സോ കേസ് പ്രതി അടക്കം മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ പോക്‌സോ കേസ് പ്രതി അടക്കം മൂന്ന് പേര്‍ മരിച്ചു. കൊല്ലം ആയൂരിലും തൃശൂര്‍ കുന്നംകുളത്തും കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയിലുമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കല്ലം പാറ മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരുക്കേറ്റു. പോക്സോ കേസില്‍ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിന്‍.

കൊല്ലം ആയൂരിലുണ്ടായ അപകടത്തില്‍ വെളിയം സ്വദേശി മനോജ് ആണ് മരിച്ചത്. 25 വയസായിരുന്നു. സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആയൂര്‍ അഞ്ചല്‍ പാതയില്‍ പെരിങ്ങളൂറിനു സമീപം രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് യുവാവ് മരിച്ചത്. വെസ്റ്റ് മങ്ങാട് സ്വദേശി ശരത് ആണ് മരിച്ചത്. 30 വയസായിരുന്നു. പഴഞ്ഞി വെട്ടിക്കടവത്ത് വെച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മങ്ങാട് സ്വദേശി അനുരാഗിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...