ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒന്നരമാസം മുമ്പ് കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കറുകപുത്തൂരിലായിരുന്നു താമസം. മകളെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി.

ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തില്‍ ഈറോഡില്‍ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ബിഹാറിലെത്തി, പതിനാറ് ദിവസത്തോളം തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്പാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...