വീട്ടുകാരെ പറ്റിക്കാന്‍ തലയിണകള്‍ ചേര്‍ത്തുവെച്ച്‌ ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടി ; പാലായില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

For full experience, Download our mobile application:
Get it on Google Play

പാലാ : മേലമ്പാറയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ  മണിക്കൂറുകള്‍ക്കകമാണ് ഈരാറ്റുപേട്ട പോലീസ് കാട്ടാക്കടയില്‍ നിന്ന് കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും സംശയമുണ്ട്. സംഭവത്തില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

വീട്ടുകാരെ പറ്റിക്കാനായി രണ്ട് തലയിണകള്‍ ചേര്‍ത്തുവെച്ച്‌ ആള്‍രൂപം ഉണ്ടാക്കി പുതപ്പുകൊണ്ട് മൂടിയ ശേഷമാണ് പെണ്‍കുട്ടി വീടുവിട്ടത്. അവധി ദിവസമായതിനാല്‍ ഉറങ്ങുകയാണെന്ന ധാരണയില്‍ പെണ്‍കുട്ടി വീടുവിട്ടകാര്യം അറിയാന്‍ വീട്ടുകാരും വൈകി. പിന്നീട് പോലീസില്‍ പരാതിപ്പെട്ടപ്പോഴേക്കും പെണ്‍കുട്ടി സ്ഥലം വിട്ടിരുന്നു. വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് വീടുവിട്ടത്. ഇത് അന്വേഷണത്തില്‍ നേരിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലെ സൂചന വെച്ച്‌ സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായി. പെണ്‍കുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും മേലമ്പാറയില്‍ വന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്ന് വഴിതെറ്റി ആ ഭാഗത്ത് എത്തിയതാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നതെന്നാണ് സൂചന. ഇന്നലെ രാത്രി 7.30-ഓടെ ഇരുവരെയും കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ ഈരാറ്റുപേട്ടയില്‍ എത്തിക്കുമെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...