തിരുവനന്തപുരം : തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ താമസിക്കവെ കാണാതായ പോക്‌സോ കേസിലെ ഇരകളായ 16,15 വയസുകളുളള രണ്ട് പെണ്‍കുട്ടികളെ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് തിരുവല്ലയിലെ പോക്‌സോ അഭയകേന്ദ്രത്തില്‍ നിന്ന് വെണ്‍പാലവട്ടം, തുകലശേരി സ്വദേശിനികളായ പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ക്കായി വ്യാപക പരിശോധനയാണ് രാവിലെ മുതല്‍ ഉണ്ടായിരുന്നത്. ഇവര്‍ സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ പോയിരിക്കാം എന്ന അനുമാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയത്.
തിരുവല്ലയില്‍ നിന്ന് കാണാതായ പോക്‌സോ കേസിലെ ഇരകളെ കണ്ടെത്തി
RECENT NEWS
Advertisment