നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ  ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണ കോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. കേസില്‍ ചൊവ്വാഴ്ച വിധി പറയാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹര്‍ജിയിൽ കോടതി വിശദമായ വാദമാണ് കേട്ടത്. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻ വഴി ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്റെ  വാദം വിചാരണ കോടതി തള്ളുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...