പമ്പാനദിയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ലഭിച്ചു. തീയാടിക്കല്‍ സ്വദേശിയും പ്ലാങ്കമണ്‍ വട്ടമലയില്‍ വാടകയ്ക്കു താമസിക്കുന്ന ചെളിക്കുഴിയില്‍ ബിജു-അന്നമ്മ ദമ്പതികളുടെ മകന്‍ വിപിന്‍ ബിജു(18)വാണ് ഒഴുക്കില്‍പെട്ടു മരിച്ചത്. ഇന്നലെ ഉച്ചയോടെ കടവില്‍ തന്നെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കിട്ടിയത്.

ശനിയാഴ്ച വൈകീട്ട് ആറോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കുളിക്കാനെത്തി ഒഴുക്കില്‍പെടുകയായിരുന്നു. പേരൂര്‍ച്ചാല്‍ പാലത്തിനു സമീപം ഇരുചക്ര വാഹനങ്ങല്‍ വെച്ച ശേഷം നദി കരയിലൂടെ നടന്നെത്തി പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു. റാന്നിയില്‍ നിന്നും അഗ്നിശമന സേനയും നാട്ടുകാരും കോയിപ്രം പോലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...