പാലത്തിന്റെ സ്പാൻ തകർന്ന് അപകടം ; അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു. അച്ചൻകോവിലാറിൽ കാണാതായ തൊഴിലാളി മരിച്ചു. ഹരിപ്പാട് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് തൊഴിലാളികളെയാണ് അച്ചൻകോവിലാറിൽ കാണാതായത്. ഒരാളെ ഉടൻ രക്ഷപ്പെടുത്തി. പാലത്തിന്റെ ഗർഡറിൽ നിന്ന് വലിയ ശബ്ദം കേട്ടു. ഇത് പരിശോധിക്കാൻ എഞ്ചിനിയർമാർ അടങ്ങുന്ന സംഘം പാലത്തിൽ കയറി. ഏഴു പേർ അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പാലം തകർന്നു വീഴുകയായിരുന്നു.

ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തോളമായി നിർമാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാ​ഗത്തുള്ള ബീമുകളിൽ ഒന്നാണ് തകർന്നു വീണത്. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. മന്ത്രി സജി ചെറിയാൻ അപകട സ്ഥലത്തെത്തി. അച്ചൻകോവിൽ ആറിലെ ശക്തമായ അടിയൊഴുക്കിൽ തൂണുകളുടെ ബലം നഷ്ടപ്പെട്ടതാവാം അപകടകാരണമെന്ന് മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....