അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ കണ്ടെത്തിയതായി ചൈന ; തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ കാണാതായ 17 കാരനെ കണ്ടെത്തിയതായി ചൈന. കുട്ടിയെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയാണെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു. അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 17 കാരനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ലെഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ദ്ധന്‍ പാണ്ഡെ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയാണ് കൗമാരക്കാരന്‍ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ആഴ്ച ആദ്യം പിഎല്‍എ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ ഈ 17 കാരനും മറ്റു ചിലരും ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് വേട്ടയാടുകയായിരുന്നുവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. ഈ പതിനേഴുകാരന്‍ മിരം തരോണ്‍ ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...