സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച് അവശനിലയില്‍ കാമുകനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ ഭാര്യയും സുഹൃത്തും വിഷം ഉള്ളില്‍ചെന്ന നിലയില്‍ പോലീസ് സ്റ്റേഷനിലെത്തി. കുറ്റൂര്‍ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റൂര്‍ സ്വദേശി നിതിന്റെ ഭാര്യയാണ് ജയന്തി.

തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായെന്നായിരുന്നു നിതിന്റെ പരാതി. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ വിഷം കഴിച്ചെന്ന് ഇരുവരും പോലീസിനെ അറിയിച്ചു. ഉടന്‍ പോലീസ് ജീപ്പില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണ്. നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കല്‍ കോളേജില്‍ ഒപ്പമുള്ളതെന്ന് തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.വിനോദ് പറഞ്ഞു. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....