കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറില്‍ ; മൂന്നുദിവസത്തെ പഴക്കം – കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : മാർത്താണ്ഡവർമ പാലത്തിനു സമീപം പെരിയാറിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആലങ്ങാട് കരിങ്ങാംതുരുത്ത് പാത്രക്കടവിൽ പി.ടി ഹരീഷിന്റെ (44) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്നുദിവസം പഴക്കമുണ്ട്.

കാലിന്റെ ഞരമ്പ് മുറിച്ചിരുന്നു. മൃതദേഹത്തിൽ തിരിച്ചറിയൽ കാർഡ് ഉണ്ടായതിനാലാണ് ആളെ തിരിച്ചറിഞ്ഞത്. ഹരീഷ് ചൂണ്ടി വെയർഹൗസിലെ ജീവനക്കാരനാണ്. നേരത്തെ വിദേശത്ത് റിഗ്ഗിലായിരുന്നു ജോലി. ഹരീഷിനെ കാണാനില്ലെന്ന് അറിയിച്ച് വരാപ്പുഴ പോലീസിൽ ബന്ധുക്കൾ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. ഹരീഷ് റിബ്ബണും ബ്ലേഡും കടയിൽ നിന്ന് വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യ : വിദ്യ. മക്കൾ : അദിൻ, ആശ. സംസ്കാരം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

പാനൂരിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി...

ബിഹാറില്‍ പ്രളയജലത്തോടൊപ്പം ഒഴുകിവന്ന അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
ബഗഹ: നേപ്പാള്‍ പ്രളയത്തെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദി ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക്...