തൃപ്പൂണിത്തുറയിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം ഇഞ്ചത്തൊട്ടി വനത്തിൽ ; അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃപ്പൂണിത്തുറയിൽ നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിനെ ഇടുക്കിയിലെ ഇഞ്ചത്തൊട്ടി വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറൂർ നടം ലേബർ ജങ്ഷനിലെ കുട്ടാത്ത് വീട്ടിൽ പരേതനായ പ്രകാശന്‍റെ മകൻ കെ പി പ്രശാന്ത് (38) ആണ് മരിച്ചത്. നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് വനത്തിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. റോഡിൽ നിന്ന് ഏകദേശം അറുപത് മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് മൃതദേഹം ഉണ്ടായിരുന്നത്.

തിങ്കളാഴ്ച വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടർന്ന് പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് റോഡരികിൽ പ്രശാന്തിന്റെ സ്കൂട്ടർ കണ്ടെത്തുന്നത്. ഈ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...