അരിക്കൊമ്പൻ കാടുകയറുന്നതായി സൂചന ; മയക്കുവെടി വൈകും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യം നീണ്ടേക്കും. ആന തിരികെ കാടുകയറുന്നതായാണ് ഏറ്റവും പുതിയ വിവരം. കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിനരികിൽ നിന്ന് മാറിയ ആന, ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം കുത്തനാച്ചി എന്ന സ്ഥലത്താണുള്ളത്. 200 അംഗ ദൗത്യസംഘത്തിന് ആനയെ കണ്ടെത്താനായിട്ടില്ല.സുരുളിപ്പെട്ടി മേഖലയിൽ ഗതാഗതം ഉൾപ്പെടെ തടഞ്ഞുകൊണ്ട് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കമ്പത്ത് 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരുളി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല.

അരിക്കൊമ്പനെ തളക്കാനായി മുത്തു, സ്വയംഭൂ, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് കമ്പത്തെത്തിച്ചത്. ഇന്ന് പുലർച്ചെ സുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് വനമേഖലയിലേക്ക് മാറിയിരിക്കുന്നത്. ഇന്നലെ ക​മ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഏറെ ആശങ്കപരത്തിയിരുന്നു. തെ​രു​വി​ൽ ആ​ന​യെ ക​ണ്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യും നാ​ട്ടു​കാ​ർ കു​തി​ച്ചെ​ത്തി. ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന്​ തു​ര​ത്താ​നാ​യി പി​ന്നീ​ട് ശ്ര​മം. ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ നീ​ങ്ങി​യ അ​രി​ക്കൊ​മ്പ​ൻ പു​റ​ത്തു​ക​ട​ക്കാനാകാതെ ഏ​റെ​നേ​രം തി​ര​ക്കേ​റി​യ തെ​രു​വി​ലൂ​ടെ​ത്ത​ന്നെ ചു​റ്റി​ന​ട​ന്നു.

​ആ​ന തെ​രു​വി​ലെ​ത്തി​യ​തോ​ടെ തു​ര​ത്താ​ൻ വ​ന​പാ​ല​ക​രു​ടെ സം​ഘ​വും പൊ​ലീ​സും രം​ഗ​ത്തെ​ത്തി. തെ​രു​വി​ലൂ​ടെ നീ​ങ്ങു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ, വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​നം, ഒ​രു ബൈ​ക്ക് എ​ന്നി​വ ത​ക​ർ​ത്തു. പിന്നീട് തി​ര​ക്കേ​റി​യ ക​മ്പം ന​ന്ദ​ഗോ​പാ​ല​ൻ തെ​രു​വ്, കൃ​ഷ്ണ​പു​രം, ഉ​ഴ​വ​ർ ച​ന്ത​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ഏ​റെ​നേ​രം ചു​റ്റി​യ​ശേ​ഷ​മാ​ണ് ആ​ന പ​ട്ട​ണ​ത്തി​നു പി​ന്നി​ലു​ള്ള തെ​ങ്ങി​ൻ​തോ​പ്പി​ലേ​ക്ക് ക​യ​റി​.ഇതിന് പിന്നാലെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് ഉത്തരവിട്ടത്. ക​ല​ക്ട​ർ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...