അരിക്കൊമ്പൻ റേഷൻ കടയുടെ വാതിലിൽ മുട്ടിയെന്ന് നാട്ടുകാർ ; ഇപ്പോഴുള്ളത് ചുരുളി വെള്ളച്ചാട്ടത്തിന് സമീപം

For full experience, Download our mobile application:
Get it on Google Play

കമ്പം: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പനെ കേരള വനംവകുപ്പ് പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടിരുന്നു. 28 ദിവസത്തിനു ശേഷം ഇന്നലെ അരിക്കൊമ്പൻ കമ്പം ടൗണിലെത്തി ജനങ്ങളുടെ സമാധാനം ഇല്ലാതാക്കുന്ന രീതിയിൽ ആക്രമാസക്തനായി. നിരവധി വാഹനങ്ങൾക്ക് കേടുവരുത്തുകയും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്ത അരിക്കൊമ്പനെ പിടികൂടാൻ ‘മിഷൻ അരിക്കൊമ്പൻ’ ആരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. കമ്പംമെട്ട് മേഖലയിലേക്കു നടന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലേക്കു തിരിയാൻ കാരണം ലോറിയുടെ ഹോൺ ശബ്ദം ആണെന്ന് കണ്ടെത്തൽ. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന അരിക്കൊമ്പനെ കണ്ട് ഭയന്ന ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കിയതോടെ വിളറി പൂണ്ട ആന ദേശീയപാത മുറിച്ചുകടന്നു ജനവാസമേഖലയിലെത്തുകയായിരുന്നു.

അരിക്കൊമ്പൻ നിലവിൽ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. പുലര്‍ച്ചെ തന്നെ വനം വകുപ്പിന്റെ ‘മിഷന്‍ അരിക്കൊമ്പന്‍’ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മേഘമലയിലേക്ക് തുറന്നു വിടാനാണ് നീക്കം. അതേസമയം കാട്ടാനയുടെ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല. ഡോ. കലൈവാണന്‍, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നല്‍കുക. മയക്കുവെടി വെച്ച ശേഷം കൊമ്പനെ മേഘമല വനത്തിലെ വെള്ളിമലയിലേക്ക് മാറ്റാനാണ് പദ്ധതി. ദൗത്യത്തിനായുള്ള കുങ്കിയാനങ്ങള്‍ ഇന്നലെ രാത്രിയോടെ തന്നെയെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...