സ്പെഷ്യൽ പാക്കേജ് തുക വിതരണം ചെയ്യാൻ സ്പെഷ്യൽ സ്കൂളുകൾക്ക് ഗ്രേഡിംഗ് സംവിധാനം ഉടൻ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ വിതരണം ചെയ്യുന്ന സ്പെഷ്യൽ പാക്കേജ് തുക ഇനി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ സാധ്യത. സ്കൂളുകളെ വിവിധ ഗ്രേഡുകളാക്കി തിരിച്ചതിനുശേഷമാണ് ആനുകൂല്യങ്ങൾ നൽകുക. റിപ്പോർട്ടുകൾ പ്രകാരം, തുക അനുവദിക്കുന്നതിനായി സ്കൂളുകളെ എ, ബി, സി, ഡി ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. സ്പെഷ്യൽ സ്കൂളുകളിൽ ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതാണ്. ഇതിനോടൊപ്പം സർക്കാർതലത്തിലും പരിശോധനകൾ വേറെയും നടത്തും.

ഇവ വിലയിരുത്തിയതിനുശേഷമാണ് സ്കൂളുകളുടെ അന്തിമ ഗ്രേഡിംഗ് തീരുമാനിക്കുക. പാക്കേജിംഗിനുള്ള അപേക്ഷ ജൂൺ 15ന് മുമ്പായാണ് സ്വീകരിക്കുക. ജൂലൈ ആദ്യവാരത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. തുടർന്ന് ജൂലൈ 31നകം വിശദ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. ഓഗസ്റ്റ് 15 നുള്ളിലാണ് സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത്. സെപ്തംബർ രണ്ടാം വാരത്തിന് ശേഷം ചേരുന്ന കമ്മിറ്റിയിൽ ഗ്രേഡിംഗ് നിശ്ചയിക്കുകയും, തുടർന്ന് തുക അനുവദിക്കാൻ അനുമതി നൽകുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....