ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രസിഡന്റ് അഭിജീത്ത് ദീപ്‌കെ. പ്രതിഷേധം അട്ടിമറിക്കാൻ ബിജെപി പുറത്തുനിന്ന് ഗുണ്ടകളെ അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി സമാധാനപരമായാണ് പ്രതിഷേധം നടന്നത്. ഇത് വലുതായതോടെയാണ് ബിജെപി ഗുണ്ടകളെ ഇറക്കിയത്. ഗുണ്ടകൾ കല്ലേറ് നടത്തുകയാണെന്നും ഇതിനായി കല്ലുകൾ നിറച്ച ട്രക്ക് എത്തിച്ചുനൽകുന്നത് പോലീസാണെന്നും അഭിജീത്ത് ദീപ്‌കെ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജ് ക്രൂരമായിരുന്നുവെന്നും അഭിജീത്ത് പറഞ്ഞു.

ഇതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കും. പോലീസ് ഗുണ്ടകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. സിവിൽ വേഷത്തിലുള്ള പോലീസുകാർ വാഹനങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ട്. പന്ത്രണ്ടും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ പോലീസ് ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നും ദീപ്‌കെ പറഞ്ഞു. നേരത്തേ ചർച്ചയ്ക്കായി സർക്കാരിനെ സമീപിച്ചപ്പോൾ അഞ്ച് മണിക്കൂറോളം കാത്തിരിപ്പിച്ചു. വെറും പത്ത് മിനിറ്റ് മാത്രമാണ് സംസാരിച്ചത്.

സർക്കാർ തങ്ങളുടെ സമയം പാഴാക്കുകയാണ്. അതിനാൽ ഇനി ചർച്ച നടക്കണമെങ്കിൽ അത് ജന്തർ മന്തറിൽ വെച്ച് തന്നെ വേണം. ജന്തർ മന്തറിന്റെ വാതിൽ തുറന്നുകിടക്കുകയാണെന്നും അഭിജീത്ത് ദീപ്‌കെ വ്യക്തമാക്കി. നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് ദീപ്‌കെ അഭ്യർഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...