പത്തനംതിട്ട : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം എത്തിക്കുന്നതിന് തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ ഇന്ത്യ നവജീവോദയം സെന്റര്‍ സഹായവുമായി കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഒരു ലോഡ് അവശ്യ സാധനങ്ങള്‍ കൈമാറി.
2000 കിലോ സവാള, 1000 കിലോ ഉരുളക്കിഴങ്, 75 കിലോ തുവര പരിപ്പ് എന്നി ഭക്ഷ്യധാന്യങ്ങളാണ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമഫലമായി ജില്ലാ ആസ്ഥാനത്ത് ഇവര്‍ എത്തിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, കൊറോണ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.