മിഷന്‍ ശക്തി ; അഞ്ചാം ഘട്ടവുമായി ഉത്തർപ്രദേശ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: സ്വയം പ്രതിരോധം, ജീവിത നൈപുണ്യം, നിയമപരമായ അവകാശങ്ങള്‍ എന്നിവയെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷന്‍ ശക്തി’യുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. മിഷന്‍ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നല്‍കുമെന്നും 36,772 പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബറില്‍ തുടങ്ങുന്ന പരിശീലന പരിപാടികളും ബോധവല്‍ക്കരണ ക്യാമ്പെയ്നുകളും അടുത്ത വര്‍ഷം മെയിലാണ് അവസാനിക്കുക. ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവര്‍ക്കരണം നല്‍കും. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനമന്ത്രി ശ്രീ യോജനയ്ക്ക് കീഴില്‍ 167 സ്‌കൂളുകളില്‍ കരിയര്‍ കൗണ്‍സലിംഗ് സെഷനുകള്‍ നടത്തുമെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു.

ആര്‍ത്തവ ശുചിത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കും. ഏപ്രില്‍, മെയ് മാസങ്ങളില്‍, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്സോ നിയമം, ശൈശവ വിവാഹം എന്നിവ സംബന്ധിച്ച നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കും. പെണ്‍കുട്ടികളുടെ ദിനം, വനിതാ ദിനം തുടങ്ങിയ സുപ്രധാന ദിവസങ്ങളില്‍ സംവാദം, റാലികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ്, ഗൈഡ്‌സ്, എന്‍സിസി പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിക്കും. പിടിഎ യോഗങ്ങളിലൂടെ നിയമ സാക്ഷരത നല്‍കുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...