Tuesday, July 2, 2024 3:20 pm

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ ? – തിരിച്ചടിച്ച് എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ. മുനീര്‍ എംഎല്‍എ. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ എന്ന് മുനീര്‍ ചോദിച്ചു. പിണറായി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ലീഗിന്റെ തലയില്‍ കയറാന്‍ ശ്രമിക്കെണ്ടെന്നും മുനീര്‍ പറഞ്ഞു.”അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് പിണറായി കമ്മ്യൂണിസ്റ്റാണൊ എന്നാണ്. കമ്മ്യൂണിസത്തിന്റെ പഴയകാല നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്.

അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്,” മുനീര്‍ പറഞ്ഞു.”വഖഫ് ബോര്‍ഡിന്റെ നിയമനം പി എസ് സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളിയിലെടുത്തതാണോ? നിയമസഭയില്‍ എടുത്തതല്ലെ? നിയമസഭയിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഞങ്ങള്‍ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. മുസ്ലിം ലീഗിന്റെ തലയില്‍ കയറണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് പിണറായി. അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്,” മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി ; രണ്ട് കാലിൽ കോളേജിൽ...

0
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പൽ വിദ്യാർഥികളോട് മോശമായി മുമ്പും...

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല ; നടപടി പാറാവുകാരന് എതിരെ

0
തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ....

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ...

യുപിയില്‍ 80 സീറ്റുകളില്‍ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

0
ഡല്‍ഹി: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും...