പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ ? – തിരിച്ചടിച്ച് എം.കെ. മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ. മുനീര്‍ എംഎല്‍എ. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ എന്ന് മുനീര്‍ ചോദിച്ചു. പിണറായി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ലീഗിന്റെ തലയില്‍ കയറാന്‍ ശ്രമിക്കെണ്ടെന്നും മുനീര്‍ പറഞ്ഞു.”അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് പിണറായി കമ്മ്യൂണിസ്റ്റാണൊ എന്നാണ്. കമ്മ്യൂണിസത്തിന്റെ പഴയകാല നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്.

അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്,” മുനീര്‍ പറഞ്ഞു.”വഖഫ് ബോര്‍ഡിന്റെ നിയമനം പി എസ് സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളിയിലെടുത്തതാണോ? നിയമസഭയില്‍ എടുത്തതല്ലെ? നിയമസഭയിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഞങ്ങള്‍ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. മുസ്ലിം ലീഗിന്റെ തലയില്‍ കയറണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് പിണറായി. അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്,” മുനീര്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...