ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്ന് എം കെ മുനീർ.

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എംകെ മുനീറിന് സീറ്റ് നിഷേധിച്ചത് ജമാഅത്ത് ഇസ്ലാമിക്കെതിരെ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്ന എളമരം കരീമിൻ്റെ പ്രസ്താവനയിൽ മറുപടിയുമായി എം കെ മുനീർ. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്നും തെരഞ്ഞെടുപ്പിൽ അനുകൂലഘടകം ഒന്നുമില്ലാത്തതുകൊണ്ട് സിപിഎം കഥകൾ മെനയുകയാണെന്നും മുനീർ കുറ്റപ്പെടുത്തി. തനിക്ക് സീറ്റ് കിട്ടാത്തതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്ന് കിട്ടിയെന്ന് മുനീർ ചോദിച്ചു. ഇത്രയും കാലമായി ജമാഅത്തിനെതിരായ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ആശയപരമായ വിയോജിപ്പുണ്ടെന്ന് അവരും പറയുന്നുണ്ട്. മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ജമാ അത്ത് ഇസ്ലാമിക്കെതിരായ ആരോപണത്തിൽ മറുപടി പറയേണ്ടത് അവരാണ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ജമാഅത്തെ ഇസ്ലാമിയാണ്.  തെരഞ്ഞെടുപ്പിൽ ഇപ്പോൾ ഓടിനടന്ന് പ്രചാരണം നടത്താനുള്ള ആരോഗ്യം എനിക്കില്ല.അത് പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയത്തിലെ തീരുമാനം. പാർട്ടി ഒരു ദിവസം എന്നെ പുറന്തള്ളി എന്നൊന്നുമില്ല. പാർട്ടി ഒപ്പമുണ്ട്. പാർലമെൻ്ററി രംഗത്ത് പുതിയ ആളുകൾ വരികയാണ്. അവർക്കുവേണ്ടി മാറി നിൽക്കേണ്ടേയെന്നും ഇക്കാര്യങ്ങളെല്ലാം പാർട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും മുനീർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...