തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയല്ല ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന് ലീഗ് നേതാവ് എം കെ മുനീര്‍. നിരോധിക്കണമെന്ന് പറയുന്ന ആളുകളല്ല ഞങ്ങള്‍. അവരെ ആശയപരമായി തകര്‍ക്കാന്‍ കഴിയണമെന്നും മുനീര്‍ പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചാല്‍ ഇല്ലാതാവും എന്ന അഭിപ്രായമില്ലെന്നും നിരോധിച്ചാല്‍ തീരുമെങ്കില്‍ ആര്‍ എസ് എസ് നിരോധിച്ച സമയത്ത് ഇല്ലാതാവണമായിരുന്നുവെന്നും അതുകൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ സമൂഹം തള്ളണമെന്നും മൂനീര്‍ കോഴിക്കോട് പറഞ്ഞു. അബ്ദുറഹ്മാന്‍ കല്ലായിയുടെ അറസ്റ്റും അന്വേഷണവും ഭയപ്പെടുത്തുന്നില്ലെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ സുതാര്യത വേണം. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുന്നവെന്നും മൂനീര്‍ പ്രതികരിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കരുതെന്ന് എം കെ മുനീര്‍
RECENT NEWS
Advertisment