കോവളം : നിയമസഭയില്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുചോദിച്ച് കോവളം എംഎല്‍എ എം വിന്‍സെന്റ്. എം വിന്‍സെന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹം സ്വയം തിരുത്തിയത്. ബുധനാഴ്ച നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു എം വിന്‍സെന്റ് ‘നിത്യഗര്‍ഭിണി കുടുംബാസൂത്രണത്തിന് ആവശ്യപ്പെടുന്നത് പോലെ’ എന്ന പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ ഭരണപക്ഷ എംഎല്‍എ എതിര്‍പ്പ് പ്രകടിപ്പിച്ചു. പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലായ വിന്‍സെന്റ് മാപ്പ് ചോദിച്ചു. തെറ്റായ പ്രയോഗം സ്വയം തിരുത്തി മാതൃകയാകുകയാണ് വിന്‍സെന്റ് എംഎല്‍എ.
പറഞ്ഞത് പിഴച്ചു ; സഭയില്‍ മാപ്പു പറഞ്ഞ് എം.വിന്‍സെന്റ് : പുതിയ മാതൃക
RECENT NEWS
Advertisment