എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാറിന് മൈലപ്രയിൽ സ്വീകരണം നല്‍കും

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : മൈലപ്ര വില്ലേജ് കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിപ്പിച്ച കോന്നി എം.എൽ.എ അഡ്വ. കെ.യു ജനീഷ്കുമാറിന് നാളെ  വൈകിട്ട് 4.30ന് മൈലപ്രാ ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകുമെന്ന് സംയുക്ത സമരസമിതി വർക്കിംഗ് ചെയർമാൻ കെ.എസ് പ്രതാപനും, ജനറൽ കൺവീനർ സലിം പി. ചാക്കോയും അറിയിച്ചു. 2013 ജനുവരിയിലാണ് മൈലപ്രാ വില്ലേജ് കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി രൂപികരിച്ചത്. ആദ്യഘട്ടമായി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകി.

വില്ലേജ് ഓഫീസ് മാർച്ച്, മൂന്ന് തവണ വഴിതടയൽ, രണ്ട് തവണ പഞ്ചായത്തിൽ ഹർത്താൽ, കൂട്ട സത്യാഗ്രഹം, ഓണ ദിവസം റവന്യൂമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ സത്യാഗ്രഹം , തുടർന്ന് 111 ദിവസം നീണ്ട് നിന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കളക്ടർ സംയുക്ത സമരസമിതിയുമായി ചർച്ചയ്ക്ക് തീയതി തിരുമാനിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഇടപെട്ട് ജില്ല കളക്ടറെ സ്ഥലം മാറ്റി. മൈലപ്രാ വില്ലേജ് കോന്നി താലുക്കിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....