നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്മെന്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് വിമർശനം. നിപ പ്രതിരോധത്തിന് ഒന്നിച്ച് നിൽക്കണം എന്നാണ് നിലപാട്. പോരായ്മകൾ ഉണ്ടെകിലും മാധ്യമങ്ങളോട് പോലും പറഞ്ഞില്ല. ആരോഗ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്യുന്നതാണ് രീതി. ഇവിടെ വരണം എന്ന് മന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വീണ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ ചെറുതായി കാണുന്നില്ല. സർക്കാർ ഏകോപനത്തിലാണ് പോരായ്മയെന്നും റിയാസ്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്തപരം. കോഴിക്കോട് വിസിറ്റിങ് പ്രൊഫസറെ പോലെ വന്നു പോകാൻ പോലും മന്ത്രിമാർ തയ്യാറാകുന്നില്ല. കോഴിക്കോട് ഒരു ഡിഎംഒ ഇല്ല. സർക്കാറിന് താല്പര്യമുള്ളവരെ ഡിഎംഒ ആക്കുന്നതിൽ തർക്കം ഉണ്ടാവും. അത് പാടില്ല, പെട്ടന്ന് നിയമനം വേണം. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുന്നതാണ് പതിവ്. മെയ് 31 നാണ് പഴയ ഡിഎംഒ മാറിയതെന്നും അദ്ദേഹം പറഞ്ഞു. നിപയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല, ഏകോപനം ഇല്ല. ആരോഗ്യ മന്ത്രി അടിയന്തരമായി കോഴിക്കോട് എത്തണം. ഇവിടെ ക്യാമ്പ് ചെയ്യണം. അനാവശ്യ പ്രസ്താവനകൾ ഇറക്കി രംഗം വഷളാക്കരുത്. ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. മന്ത്രി ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണം. നിരവധി പരാതികൾ ജനങ്ങൾ പറയുന്നു. റൂട്ട് മാപ്പ് ഉണ്ടാക്കാൻ വൈകി. കൺട്ടേയ്ൻമൻ്റ് സോൺ ഇല്ലാത്തത് പ്രശ്‌നമാണ്. ഇതിന് വേണ്ടി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....