തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊല്ലം ജില്ലാസെക്രട്ടറിയും എം.എല്‍.എയുമായ മുല്ലക്കര രത്നാകരനെ നെഞ്ചുവേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. മുല്ലക്കരയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.