ബിഎസ് 6 നിലവാരത്തിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350

For full experience, Download our mobile application:
Get it on Google Play

മുംബൈ : മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബിഎസ്ആറ്) നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 അടുത്ത മാസം അരങ്ങേറ്റം കുറിക്കും. തൊട്ടു പിന്നാലെ ബൈക്ക് വിൽപനയ്ക്കുമെത്തും. മലിനീകരണ നിയന്ത്രണ നിലവാരം മാറുന്നതോടെ ബുള്ളറ്റ് വിലയിൽ 13,000 രൂപയുടെ വില വർധനയാണു പ്രതീക്ഷിക്കുന്നത്. മുംബൈയിൽ കിക് സ്റ്റാർട്ടുള്ള ബുള്ളറ്റ് 350 എക്സിന്റെ വില 1.53 ലക്ഷം രൂപയാവും. കിക് സ്റ്റാർട്ടുള്ള സ്റ്റാൻഡേഡിന് 1.61 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാർട്ടുള്ള ബുള്ളറ്റ് 350 എക്സിന് 1.72 ലക്ഷം രൂപയുമാവും ഷോറൂം വില.

നിലവിൽ വിപണിയിലുള്ള, ബിഎസ് നാല് നിലവാരമുള്ള ബുള്ളറ്റ് 350 എക്സിന് 1.40 ലക്ഷം രൂപയായിരുന്നു മുംബൈയിലെ ഷോറൂം വില. കിക് സ്റ്റാർട്ടുള്ള സ്റ്റാൻഡേഡിന് 1.48  ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാർട്ടുള്ള ബുള്ളറ്റ് 350 എക്സിന് 1.58 ലക്ഷം രൂപയുമായിരുന്നു വില. ഇതോടെ ബിഎസ് ആറ് നിലവാരമുള്ള ബുള്ളറ്റിന് നിലവിലെ മോഡലുകളുമായുള്ള വില വ്യത്യാസം 13,000-14,000 രൂപയാവുമെന്നു വ്യക്തമായിട്ടുണ്ട്.

ബിഎസ് നാല് നിലവാരമുള്ള ബൈക്കുകളിലെ കാർബുറേറ്ററിനു പകരം ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ഏർപ്പെടുത്തിയാണു റോയൽ എൻഫീൽഡ് എഞ്ചിന് ബി എസ് ആറ് നിലവാരം കൈവരിക്കുന്നത്. കൂടാതെ ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കർശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റിൽ കാറ്റലിക് കൺവർട്ടറും ഇടംപിടിക്കുന്നുണ്ട്.

ക്ലാസിക് 350 ബൈക്കിലെ ബി എസ് ആറ് നിലവാരമുള്ള അതേ എഞ്ചിന് ബുള്ളറ്റ് 350 ശ്രേണിയിലുമെത്തുക എന്നതിനാൽ ഇവയുടെ പ്രകടനക്ഷമതയിലും കാര്യമായ വ്യത്യാസമുണ്ടാവില്ല. ക്ലാസിക് 350 ബൈക്കിലെ ബിഎസ് ആറ് എഞ്ചിന് 19.1 എച്ച് പിയോളം കരുത്തും 28 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. ബിഎസ് നാല് നിലവാരത്തിൽ ഇതേ എഞ്ചിന്‍ 19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്.

ക്രോമിയത്തിനു പകരം കറുപ്പിന്റെ അതിപ്രസരമാണ് ബുള്ളറ്റ് എക്സ് വകഭേദങ്ങളെ സ്റ്റാൻഡേഡ് 350 ബൈക്കുകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ബുള്ളറ്റ് 350 എക്സ് ഇ എസിലാവട്ടെ എഞ്ചിന്‍ ബ്ലോക്കിനും ക്രാങ്ക് കേസിനും കറുപ്പ് ഫിനിഷാണ്. ഒപ്പം എഞ്ചിനു മുകൾ ഭാഗത്തും ക്രാങ്ക് കേസിലും സിൽവർ ഫിനിഷും ഇടംപിടിക്കുന്നുണ്ട്. ഇന്ധന ടാങ്കിലെ ലളിതവും വ്യത്യസ്ത രൂപകൽപ്പനയുള്ളതുമായ ലോഗോയാണ് എക്സ് വകഭേദത്തിലെ മറ്റൊരു സവിശേഷത. സ്റ്റാൻഡേഡിലെ ത്രിമാന എംബ്ലത്തിനു പകരമാണ് ഈ ഗ്രാഫിക്സ് ഇടംപിടിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...