ബാറുകളില്‍ ടേബിളുകള്‍ക്ക് അകലം പാലിച്ചാല്‍ കൊറോണ പടരില്ല ; ബാറുകള്‍ പൂട്ടില്ലെന്ന് മന്ത്രിമാരുടെ യോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം. ബാറുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ബാറുകളില്‍ ടേബിളുകള്‍ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയില്‍ കൗണ്ടറുകള്‍ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ആരും തന്നെ ബാറുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബാറുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു

കൊറോണ വൈറസ് വ്യാപനവുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം ഇന്ന് ചേര്‍ന്ന യോഗം വിലയിരുത്തി. വൈറസ് വ്യാപനം അടുത്തഘട്ടത്തിലേക്ക് കടന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തി. സംസ്ഥാനത്ത് കൊറോണ മേല്‍നോട്ടത്തിന് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സമതിയ്ക്ക് രൂപം നല്‍കും. ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സമയം വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...