മന്ത്രി മുഹമ്മദ് റിയാസിനെ കാണുമ്പോള്‍ ഷംസീറിന്റെ അസ്വസ്ഥത വര്‍ധിക്കുകയാണെന്ന് ലീഗ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിനെതിരെ സഭയില്‍ തുറന്നടിച്ച്‌ മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. ഷംസീറിന്റെ അസ്വസ്ഥത എന്താണെന്ന് തനിക്കാറിയാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കാണുമ്പോള്‍ ഷംസീറിന്റെ അസ്വസ്ഥത വര്‍ധിക്കുകയാണെന്നും ലീഗ് എം.എല്‍.എ പരിഹസിച്ചു. നിയമസഭയില്‍ പാണക്കാട് തങ്ങളെക്കുറിച്ച്‌ പറഞ്ഞില്ലെങ്കില്‍ ഷംസീറിന് സ്വസ്ഥത കിട്ടില്ലെന്നും എന്‍.എ നെല്ലിക്കുന്ന് വ്യക്തമാക്കി. നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷംസീര്‍ പാണക്കാട് തങ്ങള്‍ എന്ന് പറയുകയാണെങ്കില്‍ ഒരിക്കലും പ്രകോപിതനാവരുത് എന്നാണ് നജീബ് കാന്തപുരത്തോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങള്‍മാരെ സമീപിക്കുന്നത് വിവിധ ജാതിയില്‍പ്പെട്ടവരും വിവിധ മതസ്ഥരുമാണ്. മാനസികമായി പ്രയാസം അനുഭവിക്കുന്നവര്‍, നിരാലംബര്‍ തുടങ്ങിയവരാണ് താത്ക്കാലിക ആശ്വാസത്തിനെങ്കിലും തങ്ങന്മാരെ സമീപിക്കുന്നത്. അസ്വസ്ഥത അനുഭവിക്കുന്ന ആളാണ് ഷംസീര്‍ എന്ന് എല്ലാവര്‍ക്കും അറിയാം.

തൃക്കാക്കരയില്‍ ഉമാ തോമസിന്റെ വിജയം അംഗീകരിക്കാന്‍ സാധിക്കാത്ത ഭരണപക്ഷത്തിന്റെ തൊലിക്കട്ടി അപാരമാണെന്നും എന്‍.എ നെല്ലിക്കുന്ന് വിശദമാക്കി. എ.കെ.ജി സെന്റര്‍ ആക്രമണത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ഒ.വി വിജയന്റെ ധര്‍മ്മപുരാണം ഉദ്ധരിച്ചാണ് എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയത്. ജനങ്ങള്‍ രാജാവിനെതിരെ തിരിയുമ്പോള്‍ രാജാവ് ഒരു തന്ത്രം പ്രയോഗിക്കും. അയാള്‍ അതിര്‍ത്തിയില്‍ യുദ്ധം പ്രഖ്യാപിക്കും. അതാണ് ഈ സാഹചര്യത്തില്‍ തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...