റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ. ഈശോ, അമ്മിക്കുട്ടി ടീച്ചർ എന്നിവരെ റാന്നി എംഎൽഎ അഡ്വ. പഴകുളം മധു വീട്ടിലെത്തി ആദരിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന- ദേശീയ അവാർഡ് ജേതാവും 16-ഓളം പുസ്തകങ്ങളുടെ രചയിതാവുമായ സി.ജെ. ഈശോ, വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനത്തിന് ഏറെ അംഗീകാരങ്ങൾ നേടിയ അധ്യാപകനാണ്. റാന്നി എസ്.സി. സ്കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്ന അമ്മിക്കുട്ടി ടീച്ചറെയും എംഎൽഎ ആദരിച്ചു. വിദ്യാർത്ഥികൾക്ക് അറിവും ജീവിതമൂല്യങ്ങളും പകർന്നു നൽകി തലമുറകളെ വാർത്തെടുത്ത അധ്യാപകരുടെ സേവനം സമൂഹത്തിന് എന്നും വിലപ്പെട്ടതാണെന്ന് എംഎൽഎ പറഞ്ഞു. അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ നേരിൽ കണ്ട് ആദരിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ തോമസ് അലക്സ് എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































