സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് മുതൽ 9 ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജിസാൻ, അസീർ, അൽബാഹ പ്രവിശ്യകളിലും മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ഇടത്തരം മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജിസാൻ, അസീർ മേഖലകളിൽ മഴ കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്.

ജിസാൻ പ്രവിശ്യയിലെ അൽറൈത്ത്, ഹുറൂബ്, ഫൈഫ, ആരിദ, ബേശ്, അബൂഅരീശ്, സ്വാംത തുടങ്ങിയ പ്രദേശങ്ങളിലും ജിസാൻ നഗരത്തിലും ഫറസാൻ ദ്വീപുകളിലും ശക്തമായ മഴ ലഭിച്ചേക്കും. അസീർ പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്ത്, അൽനമാസ്, തന്നൂമ, മഹായിൽ അസീർ തുടങ്ങിയ പ്രദേശങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന്...

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു

0
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...