Wednesday, July 9, 2025 5:18 am

കടുവയെ വെടിവെച്ചുകൊല്ലാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട്, വടശേരിക്കര മേഖലയിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും തുടർച്ചയായി ഉണ്ടാവുന്ന സാഹചര്യത്തിൽ കടുവയെ വെടിവെച്ചുകൊല്ലാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു.കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വെച്ചു.

ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി. എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത്. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര വനം നിയമത്തിലെ നിയമപരമായ സങ്കീർണതകൾ പരിഹരിച്ച് കടുവയെ കണ്ടാലുടൻ വെടിവെയ്ക്കുന്നതിന് ഉത്തരവിറക്കണമെന്നാണ്. എംഎൽഎ വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്യണം.

ഒരു മാസത്തിന് മുമ്പ് പെരുനാട് ബഥനി പുതുവേലിൽ ആരംഭിച്ച കടുവാ ഭീഷണി ഇപ്പോഴും തുടരുകയാണ്. ബഥനി പുതുവൽ ഭാഗത്ത് മാത്രമല്ല വടശേരിക്കര പേഴുംപാറ, ബൗണ്ടറി, ഒളികല്ല്, കുമ്പളത്താമൺ, ബ്രദർ മുക്ക് , ചമ്പോൺ മേഖലകളിലെല്ലാം കടുവയുടെ സാന്നിധ്യം അറിഞ്ഞിരിക്കുകയാണ്. നിരവധി വളർത്തുമൃഗങ്ങളെയും ഇതിനോടകം പലഭാഗങ്ങളിൽ നിന്നായി കടുവ കൊന്നു. പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഇനിയും കടുവ നാട്ടിലിറങ്ങിയ വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മനുഷ്യൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാരും ഭരണകൂടവും ബാധ്യസ്ഥരാണ്. ഈ സാഹചര്യങ്ങളിൽ കേന്ദ്ര വനം നിയമത്തിലെ സങ്കീർണ്ണതകൾ ഒഴിവാക്കി കടുവയെ വെടിവെച്ചു കൊല്ലുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇട നൽകുമെന്നും എംഎൽഎ വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
റിയോ ഡി ജനീറോ : ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി

0
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും...

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...