പ്രമാടം : അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും എ. ഷിബു ഐ എ എസ് നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും നേർക്കുനേരെ നിരന്ന ക്രിക്കറ്റ് മത്സരം കാണിക്കളെ ആവേശത്തിലാഴ്ത്തി. വാശിയേറിയ മത്സരത്തിന് ഒടുവിൽ കളക്ടർ നയിച്ച ഉദ്യോഗസ്ഥരുടെ ടീം വിജയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നയിച്ച ജനപ്രതി നിധികളുടെ ടീമിൽ പ്രമാണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നവനീത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിആർ പ്രമോദ്, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്പി സജൻ, പ്രമാണം ഗ്രാമപഞ്ചായത്തംഗം ശങ്കർ വെട്ടൂർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് രഞ്ജിത്ത്, പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ജോബി ടി ഈശോ, മഞ്ചേഷ് രജനീഷ് ഷാൻ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ കളക്ടർ എ ഷിബു ഐ എ എസ് നയിച്ച ഉദ്യോഗസ്ഥരുടെ ടീമിൽ കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ, ഡെപ്യൂട്ടി തഹസീൽദാർ ഹനീഷ് ജോർജ്,
തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് കോന്നി തഹസിൽദാർ മഞ്ജുഷ സമ്മാനവിതരണം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തുകൊണ്ട് നിയോജക മണ്ഡലത്തിൽ ഡിസംബർ 17ന് നടക്കുന്ന നവകേരള സദസിന് മുന്നോടിയായാണ് പ്രമാടം പഞ്ചായത്തിലെ മറൂരിലെ റിവറൈൻ ഫീൽഡ് ഫുട്ബോൾ ടർഫിൽ പ്രദർശന ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ഡിസംബർ 17ന് വൈകിട്ട് 4 മണിക്ക് കെഎസ്ആർടിസി മൈതാനിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് കോന്നി നിയോജക മണ്ഡലത്തിൽ നടക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.