വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാന നാശം വിതയ്ക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി:  വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാന നിരന്തരം കയറി നാശനഷ്ടം സൃഷ്ടിക്കുന്ന പ്രദേശങ്ങൾ അഡ്വ പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ ഒളികല്ല്, ചെമ്പരത്തി മൂട്, ബൗണ്ടറി, പേഴുമ്പാറ മേഖലകളിലാണ് ഒറ്റയാന്‍റെ ആക്രമണം രൂക്ഷമായി ഉള്ളത്.  കൃഷികൾ അപ്പാടെ നശിപ്പിച്ചു വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. വൻ മരങ്ങൾ പിഴുതെ വൈദ്യുത ലൈനിന് മുകളിൽ ഇടുന്നതിനാൽ വൈദ്യുത ബന്ധo വിച്‌ഛേദിക്കപ്പെടുകയും പതിവായി.

വനംവകുപ്പിന്റെ രാത്രികാല പെട്രോളിങ് ശക്തിപ്പെടുത്താൻ എംഎൽഎനിർദ്ദേശം നൽകി.   വനം വകുപ്പ് ജീവനക്കാർക്ക് ഇവിടെ താമസിക്കുന്നതിനായി പ്രത്യേക വീടും കണ്ടെത്തി നൽകിയിട്ടുണ്ട്.  കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് ശാശ്വത പരിഹാരം ഈ മേഖലയിൽ കാണുന്നതിനും വേണ്ട നടപടി സ്വീകരിക്കാൻ റാന്നി ഡി എഫ് ഒ യോട് നിർദ്ദേശിച്ചിട്ടുണ്ട്.   വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡൻറ് ലതാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധൻ, വാർഡ് മെമ്പർ ജോർജുകുട്ടി, സന്തോഷ് കെ ചാണ്ടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ എന്നിവരും എംഎൽഎയുടെ ഒപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...