മതില്‍ ചാടിയെത്തിയ മ്ലാവ് കഴുത്തിന് പരിക്കേറ്റു ചത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: മതില്‍ ചാടിയെത്തിയ മ്ലാവ് കഴുത്തിന് പരിക്കേറ്റു ചത്തു. വടശേരിക്കര അരീക്കകാവില്‍ ഇന്നു പകല്‍ പതിനൊന്നോടെയാണ് സംഭവം. പരിക്കേറ്റ മ്ലാവ് എഴുന്നേല്‍ക്കാനാവാതെ കിടക്കുന്ന വിവരമറിഞ്ഞ് ചിറ്റാറില്‍ നിന്നുള്ള വനപാലക സംഘം എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് റാന്നിയില്‍ നിന്നും വനം ദ്രുതകര്‍മ്മ സേനയും സ്ഥലത്തെത്തിയിരുന്നു.

ചിറ്റാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മ്ലാവിന്‍റെ ജഢം ചിറ്റാര്‍ വനം സ്റ്റേഷന്‍ വളപ്പില്‍ മറവു ചെയ്തു. അരീക്കകാവ് മേഖലയില്‍ കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളുടെ ശല്യം കൂടുതലാണ്. കടുവയും ആനയും അടക്കമുള്ള വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് നിത്യസംഭവമായി മാറുകയാണ്. വന്യമൃഗങ്ങള്‍ കാടിറങ്ങാത്ത തരത്തില്‍ സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നേപ്പാളിൽ വർഗീയ കലാപം ; മൂന്ന് പേർ കൊല്ലപ്പെട്ടു

0
കാഠ്‌മണ്ഡു: ദക്ഷിണ നേപ്പാളിലെ അതിർത്തി ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ...

ശബരിമലയിലെ നെയ്യ് ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

0
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്....

വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് എഐ വീഡിയോകൾ ; മെറ്റ ഇന്ത്യ മേധാവിയ്‌ക്കെതിരെ കേസ്

0
ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള എഐ നിർമിതവും മോർഫ്...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് : ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് സിബിഐ...

0
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി...