തിരുവനന്തപുരം : ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ വേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വര്‍ഗീയ പാര്‍ട്ടികള്‍ ഏതാണെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാണ് നിയമസഭാ തെരഞ്ഞെടുപ്പെന്നും ഹസന്‍ പറഞ്ഞു.
തുടര്‍ഭരണത്തിനായി സിപിഐഎം ബിജെപിയുമായി ധാരണയുണ്ടാക്കിയതായും എം എം ഹസന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്. ബിജെപിക്ക് പത്ത് സീറ്റ്- എല്‍ഡിഎഫിന് ഭരണം എന്നാണ് കരാര്‍. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം തുടരാതിരിക്കാനാണ് ഏജന്‍സികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ ധാരണ തകരും. പിന്നീട് ജയിലില്‍ ഇരുന്ന് ഭരിക്കാനാണ് മുഖ്യമന്ത്രി തുടര്‍ഭരണത്തിന് തയാറെടുക്കുന്നതെന്നും ഹസന്‍.