ഇരട്ടവോട്ട് : 30-നുമുമ്പ് നടപടി പൂര്‍ത്തിയാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വോട്ടര്‍പ്പട്ടികയില്‍നിന്ന് ഇരട്ടവോട്ടുകള്‍ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തില്‍ പരിശോധന കര്‍ശനമാക്കി. 30-നുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കളക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തുടര്‍നടപടികളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് പൂര്‍ത്തിയാക്കുന്നതുവരെ പട്ടികയില്‍നിന്ന് പേര് നീക്കംചെയ്യുക സാധ്യമല്ല. നിലവില്‍ പരാതികളിലൂടെയും അല്ലാതെയും കണ്ടെത്തിയ ഇരട്ടവോട്ടുകളിലും ഒന്നിലധികം മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വോട്ടുള്ളതിലും ഒറ്റവോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പേര് ഒന്നിലധികംതവണ ഉള്‍പ്പെടുകയോ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി കര്‍ശനമാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. 2019-നുശേഷംമാത്രം 69 ലക്ഷം ഇരട്ടവോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...