Sunday, May 5, 2024 11:54 pm

എം.എം.ഹസ്സനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണം ; എംപിമാരും എംഎല്‍എമാരും കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം.ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി.
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പുറമെ കെപിസിസി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഹസ്സന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതടക്കം നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിര്‍ത്തു. പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി തുടങ്ങിയ കാര്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ഹസ്സനുമായി മുന്നോട്ടുപോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്കിത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ഹസ്സന്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

കേരളത്തിന്‍റെ ചുമതലയുള്ള താരിഖ് അന്‍വര്‍ സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്. ചില എംപിമാരും എംഎല്‍എമാരും താരിഖ് അന്‍വറിന് നേരിട്ടാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...