തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. കരാറുകളില്‍ ഉണ്ടായിട്ടുളള അഴിമതിയും ചട്ടലംഘനവും അന്വേഷണവിധേയമാക്കണമെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.