മുന്നണികളുടെ ശക്തമായ പോരാട്ടത്തിനൊരുങ്ങി റാന്നി പഴവങ്ങാടി

For full experience, Download our mobile application:
Get it on Google Play

റാന്നി: തദ്ദേശ തെരഞ്ഞെടുപ്പില്‍ റാന്നി​ പഴവങ്ങാടിയില്‍ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുകയാണ്. ഇ​ത്ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​വു​മാ​യി ഭ​ര​ണ​ത്തി​ലെ​ത്താന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്റെ  വിശ്വാസം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ​ത​വ​ണ​ത്തേ​തി​ലും മെ​ച്ച​പ്പെ​ട്ട വി​ജ​യം പ്രതീ​ക്ഷി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തു​ള്ള​ത്. രാ​ഷ്ട്രീ​യ​പ്പോ​രി​ൽ ഇ​ട​യ്ക്ക് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ ഭ​ര​ണ സംവിധാന​ത്തി​നു പ​ക​രം സു​സ്ഥി​ര​മാ​യ ഭ​ര​ണ​സ​മി​തി​യാ​ണ് മു​ന്ന​ണി​ക​ൾ മു​ന്നോ​ട്ടു​വവെയ്ക്കു​ന്ന​ത്.

പ്രസിഡന്റ്‌‌ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. മു​ൻ അം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ ഇ​രു​മു​ന്ന​ണി​ക​ളി​ലുംപെട്ടവര്‍ മ​ത്സ​ര​ രം​ഗ​ത്തു​ണ്ട്. കോ​ണ്‍​ഗ്ര​സി​ലെ മു​ൻ പ്ര​സി​ഡ​ന്റ്  അ​നി​ത അ​നി​ൽ​ കു​മാ​ർ ജ​ന​റ​ൽ സീ​റ്റാ​യ പ​ത്താം​വാർഡിലാണ് മ​ത്സ​രി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്റ്  തോ​മ​സ് ഫി​ലി​പ്പും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി​റ്റിം​ഗ് മെമ്പർമാരിൽ ഷൈ​നി ഫി​ലി​പ്പ്, ബി​നി​റ്റ് മാ​ത്യു, അ​നി സു​രേ​ഷ് എ​ന്നി​വ​രും എ​ൽ​ഡി​എ​ഫ് നി​ര​യി​ൽ മത്സരിക്കാ​നു​ണ്ട്.

സം​സ്ഥാ​ന​ത്തു ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ഐ​ത്ത​ല വാ​ർ​ഡി​ൽ മു​ൻ മെമ്പർ ബോബി ഏ​ബ്ര​ഹാ​മി​ന്റെ  ഭാ​ര്യ ബ്രി​ല്ലി ബോ​ബി ഏ​ബ്ര​ഹാം സ്വ​ത​ന്ത്ര​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ സ്വ​ന്തം ചി​ഹ്‌​ന​ത്തി​ലും സ്വ​ത​ന്ത്ര​രാ​യും പ​ല വാ​ർ​ഡു​ക​ളി​ലും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. അതിനാല്‍ വാശിയേറിയ പോരാട്ടമായിരിക്കും റാന്നി പഴവങ്ങാടിയില്‍ ഉണ്ടാവുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....