ഡോളര്‍ കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജയഘോഷിനെ കൂടാതെ കോണ്‍സുലേറ്റിലെ ഡ്രൈവറായ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ജയഘോഷിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥനായ നാഗരാജ് വെളിപ്പെടുത്തിയിരുന്നു. സ്വപ്‌നയും സന്ദീപും അറസ്റ്റിലായ ശേഷം ജയഘോഷ് കനത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജയഘോഷ് നിരവധി തവണ സ്വപ്‌നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച ദിവസം ജയഘോഷ് സ്വപ്നയെ വിളിച്ചതായും കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഡിപ്ലോമാറ്റിക് ചാനല്‍ വഴി കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വപ്‌നയും സരിത്തുമാണ് ഇത് സംബന്ധിച്ച്‌ കസ്റ്റംസിന് മുമ്പാകെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയുടേയും സരിത്തിന്റേയും മൊഴി പുറത്ത് വന്നാല്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

ജയഘോഷിനേയും ഡ്രൈവര്‍ സിദ്ദീഖിനേയും ഇന്ന് രാവിലെ ആറ് മണിയോടെയാണ് കസ്റ്റംസ് അവരുടെ വീടുകളില്‍ നിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച്‌ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...

തിരുവനന്തപുരത്ത് 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...