തിരുവനന്തപുരം : ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെപ്പോലെയാണ് കോണ്‍ഗ്രസ് നേതൃത്വമെന്ന് മന്ത്രി എം. എം മണി . കൊവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷം ശമ്പളം പിടിക്കുന്നതിനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ആരോപിക്കുന്നത്. ഈ സംഭവങ്ങളിലാണ് എം. എം മണിയുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം. എം മണി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചതിന്റെ തെളിവാണ് അവരുടെ ആഘോഷമെന്നാണ് എം. എം മണി കുറിച്ചത്.
അതേസമയം സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണെന്നും ഇതൊരു നിയമപ്രശ്‌നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവു എന്നും കോടതി പറഞ്ഞു.
The post ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെപ്പോലെ കോണ്‍ഗ്രസ് നേതൃത്വം : മന്ത്രി എം. എം മണി appeared first on Pathanamthitta Media.