ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെപ്പോലെ കോണ്‍ഗ്രസ് നേതൃത്വം : മന്ത്രി എം. എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെപ്പോലെയാണ്  കോണ്‍ഗ്രസ് നേതൃത്വമെന്ന്  മന്ത്രി എം. എം മണി .  കൊവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതിന് ശേഷം ശമ്പളം പിടിക്കുന്നതിനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ആരോപിക്കുന്നത്. ഈ സംഭവങ്ങളിലാണ് എം. എം മണിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം. എം മണി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരുടെ മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം അധഃപതിച്ചതിന്റെ തെളിവാണ് അവരുടെ ആഘോഷമെന്നാണ് എം. എം മണി കുറിച്ചത്.

അതേസമയം സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി   രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.  അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണെന്നും ഇതൊരു നിയമപ്രശ്‌നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവു എന്നും കോടതി പറഞ്ഞു.

The post ദുരന്തഭൂമിയില്‍ കാണുന്ന കഴുകന്മാരെപ്പോലെ കോണ്‍ഗ്രസ് നേതൃത്വം : മന്ത്രി എം. എം മണി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...