മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് ആരംഭിക്കും. കേരളത്തിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നവർ  http://www.registernorkaroots.org  എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്ട്രർ ചെയ്യണം. കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഇത്. പ്രവാസികളിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവർക്കും ഇതിൽ മുൻഗണനയുണ്ട്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, ജോലി നഷ്ടപ്പെട്ടവർ, തീർത്ഥാടനത്തിന് പോയവർ, കൃഷിപ്പണിക്ക് പോയവർ, വിനോദയാത്ര, ബന്ധു ഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, ലോക്ക്ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാർത്ഥികൾ, റിട്ടയർ ചെയ്തവർ എന്നിവർക്കാവും ആദ്യ പരിഗണന. അതേസമയം പ്രവാസികൾക്കായുള്ള രജിസ്ട്രേഷനും തുടരുകയാണ്.

പ്രവാസി രജിസ്‌ട്രേഷൻ

വിദേശ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷനിൽ 150 ല്‍ പരം രാജ്യങ്ങളിൽ നിന്നായി   ചൊവ്വാഴ്ച വൈകിട്ട് വരെ ആകെ 2,76,700 പേർ രജിസ്റ്റർ ചെയ്തു.

The post മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് തുടങ്ങും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....