കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയെന്ന് സൂചന ; കോഴിക്കോട് സ്വദേശിയായ യുവാവ് സംശയത്തില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട് കൊന്നു കുഴിച്ചു മൂടിയതായി സംശയം. തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42)യെ ആണ് പാലക്കാട് വെച്ച്‌ കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. ഇതുവരെ മൃതദേഹം കണ്ടെടുത്തിട്ടില്ല.

കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി കഴിഞ്ഞ മാര്‍ച്ച്‌ 17-ന് ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ലീവെടുത്ത് സ്ഥാപനത്തില്‍നിന്ന് പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. മാര്‍ച്ച്‌ 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു.

സംഭവത്തില്‍ പാലക്കാട് വാടകയ്ക്ക് താമസിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് കസ്റ്റഡിയിലായതായാണ് സൂചന.  കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു.

The post കൊല്ലത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയെന്ന് സൂചന ; കോഴിക്കോട് സ്വദേശിയായ യുവാവ് സംശയത്തില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...